Kodiyeri Balakrishnan | കേരളത്തിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത് ആർഎസ്എസ് ആണെന്ന് കോടിയേരി

2019-01-05 19

കേരളത്തിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത് ആർഎസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപിയുടെ നേതൃത്വം കേരളത്തിൽ അരാജകത്വം സൃഷ്ടിക്കുകയാണ്. സിപിഎം പ്രവർത്തകർ ബിജെപിയുടെ പ്രകോപനത്തിൽ വീഴാൻ പാടില്ല എന്നും കോടിയേരി പറഞ്ഞു. കേരളത്തെ ഒരു കലാപഭൂമിയാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. എന്നാൽ സിപിഎം പ്രവർത്തകർ ആക്രമിക്കാനോ അത്തരത്തിലുള്ള പ്രവണതകൾ നടത്താനോ പാടില്ല എന്നും കോടിയേരി ബാലകൃഷ്ണൻ സിപിഎം പ്രവർത്തകരോട് അഭ്യർഥിച്ചു.

Videos similaires